കോഴിക്കോട്: കപ്പൽ അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മംഗലാപുരത്ത് എത്തിക്കാനാണ് ആലോചന.
തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ലെന്നും കപ്പൽ കത്തിയമരുകയാണെന്നും റിപ്പോർട്ടുണ്ട്. തീ പിടിച്ച ചരക്ക് കപ്പലിന് സമീപത്തേക്ക് കോസ്റ്റ്ഗാർഡ് കപ്പലിന് എത്താൻ സാധിക്കുന്നില്ല.
കണ്ടെയ്നർ പൊട്ടിത്തെറിച്ചതായും കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണതായും റിപ്പോർട്ടുണ്ട്.