അ​ല്മാ​യ ക​മ്മീ​ഷ​ൻ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ദി​ശാ​ബോ​ധം ന​ൽ​ക​ണം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കൊ​​​​ച്ചി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ല്മാ​​​​യ​​​​ർ​​​​ക്കും ജീ​​​​വ​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സ​​​​മ്മേ​​​​ള​​​​നം കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ന​​​​ട​​​​ന്നു.

ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്, ഫാ​​​​മി​​​​ലി അപ്പൊ​​​​സ്ത​​​​ലേ​​​​റ്റ്, മാ​​​​തൃ​​​​വേ​​​​ദി, കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ, പ്രോ-​​​​ലൈ​​​​ഫ്, അ​​​​ല്​​​​മാ​​​​യ ഫോ​​​​റ​​​​ങ്ങ​​​​ൾ എ​​​​ന്നീ സ​​​​ബ് ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ സ​​​​മ്മേ​​​​ള​​​​നം മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജീ​​​​വി​​​​ത​​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​ധാ​​​ന്യം കു​​​​റ​​​​ഞ്ഞു​​​​പോ​​​​കു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും നേ​​​​തൃ​​​​ത്വ​​​​വും ദി​​​​ശാ​​​​ബോ​​​​ധ​​​​വും ന​​​​ൽ​​​​കേ​​​​ണ്ട​​​​ത് അ​​​​ല്​​​​മാ​​​​യ ക​​​​മ്മീ​​​​ഷ​​​​നാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​റ​​​ഞ്ഞു.

ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ മാ​​​​ർ ജോ​​​​ൺ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ, മാ​​​​ർ പീ​​​​റ്റ​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​​​​ഡോ. അ​​​​രു​​​​ൺ ക​​​​ല​​​​മ​​​​റ്റ​​​​ത്തി​​​​ൽ, റ​​​വ.​​​ഡോ. ​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഓ​​​​രോ സ​​​​ബ് ക​​​​മ്മീ​​​​ഷ​​​​നും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ രൂ​​​​പ​​​​രേ​​​​ഖ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. മ​​​​നു​​​​ഷ്യ​​​മ​​​​ഹ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും ജീ​​​​വ​​​​ന്‍റെ​​​​യും കു​​​​ടും​​​​ബ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യ സാ​​​​മൂ​​​​ഹി​​​​ക തി​​​​ന്മ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.