ചങ്ങനാശേരി: മുന്‍ രാജ്യസഭാംഗവും സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ.
മന്നത്തു പത്മനാഭന്റെ ആരാധകനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉറ്റസുഹൃത്തുമായിരുന്നു അദ്ദേഹം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും പെരുന്നയില്‍ വന്ന് 2024-ലെ മന്നംജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം സന്മസ് കാണിച്ചുവെന്നും സുകുമാരൻനായർ അനുസ്മരിച്ചു.