ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനിടെ സൈനികവിന്യാസത്തെയും തന്ത്രപ്രധാനമായ സ്ഥലങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചാരസംഘടന ഐഎസ്ഐക്ക് കൈമാറിയ ചാരന് പഞ്ചാബിൽ പിടിയില്‍.
പാക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുള്ള ഗഗന് ദീപ് സിംഗാണ് അറസ്റ്റിലായതെന്ന് പോലീസ് മേധാവി അറിയിച്ചു.
പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഭീകരന് ഗോപാല്‍ സിംഗ് ചൗളയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗഗന്‍ദീപ് സിംഗ് ബന്ധപ്പെട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.