വഖഫ് ബോർഡ് അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ധി​കാ​ര​പ​രി​ധി വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ നീ​ക്ക​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ന​ട​പ്പ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. ഒ​രു ഭൂ​മി വ​ഖ​ഫ് സ്വ​ത്താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ബോ​ർ​ഡി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ നി​ർ​വ​ചി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള 40 ഓ​ളം ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​വ​ചി​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ൾ പ്ര​കാ​രം വ​ഖ​ഫ് ബോ​ർ​ഡി​ന് വ​സ്തു​ക്ക​ളു​ടെ മേ​ൽ അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ൻ ല​ഭി​ച്ചി​രു​ന്ന അ​നി​യ​ന്ത്രി​ത അ​ധി​കാ​രം എ​ടു​ത്തു​മാ​റ്റും. കൂ​ടാ​തെ ഇ​തു നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. കേ​ന്ദ്ര വ​ഖ​ഫ് കൗ​ണ്‍സി​ലി​ന്‍റെ​യും സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ​യും ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​നും ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു ത​ട​യാ​നാ​യി ഇ​വ​യു​ടെ മേ​ൽ​നോ​ട്ടം ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ ഏ​ൽ​പ്പി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

നി​ല​വി​ൽ വ​ഖ​ഫി​ന്‍റെ അ​ധി​കാ​ര​ത്തി​ലു​ള്ള വ​സ്തു​വ​ക​ക​ൾ മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന​താ​ണ് വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. രാ​ജ്യ​ത്തു​ട​നീ​ളം 30 വ​ഖ​ഫ് ബോ​ർ​ഡു​ക​ളാ​ണു​ള്ള​ത്. പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി വ​രു​ന്ന​തോ​ടെ ഒ​രു ഭൗ​തി​ക​വ​സ്തു​വോ മ​റ്റോ വ​ഖ​ഫി​നു ന​ൽ​കി​യാ​ൽ അ​തി​ന്മേ​ൽ സ​ർ​ക്കാ​രി​നു പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്താം. അ​തി​നു​ശേ​ഷം മാ​ത്ര​മേ ബോ​ർ​ഡി​ന് ആ ​വ​സ്തു​വി​നു​മേ​ൽ അ​വ​കാ​ശം ല​ഭി​ക്കു​ക​യു​ള്ളൂ.