മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി. അൻവർ. മലയോര ജനതയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അൻവർ വ്യക്തമാക്കി.
തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകും. എന്നെ ഞാനാക്കിയത് നിലമ്പൂരിലെ ജനങ്ങളാണ്.അവർ എന്നെ കൈവിടില്ല. പിണറായി വിജയന് പിന്നിൽ നിൽക്കുന്നത് വി.ഡി. സതീശനും ഷൗക്കത്തുമാണ്. ഇവർക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.