ബൊഗോട്ട: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻകാർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടിയിൽ കടുത്ത നിരാശ രേഖപ്പെടുത്തി ശശി തരൂർ. എംപി.
ഭീകരതയ്ക്ക് ഇരയായവരോട് കൊളംബിയയ്ക്കു സഹതാപം പ്രകടിപ്പിക്കാമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് കൊളംബിയ സന്ദർശിച്ചത്. കൊളംബിയയിലെ പാർലമെന്റ് അംഗങ്ങളുമായും മന്ത്രിമാരുമായും ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കൊളംബിയയിൽനിന്ന് തരൂരും സംഘവും ബ്രസീലിലെത്തി.