തിരുവനന്തപുരം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജിന്റെ വിജയം ഉറപ്പാണെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ.
ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. പി.വി. അൻവർ എന്ന ഘടകം ഇടതുമുന്നണിയെ ഒരുതരത്തിലും ബാധിക്കില്ല. വർഗീയമായി ജനങ്ങളെ വേർതിരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.
മൂന്നാമതും ഇടതുമുന്നണിതന്നെ അധികാരത്തിൽ വരുമെന്നും അധികാരത്തിൽ തിരിച്ചെത്താൻ എന്തു വൃത്തികേടും സ്വീകരിക്കുന്ന മുന്നണിയായി യുഡിഎഫ് മാറിയെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.