തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയുണ്ടായ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.
മുങ്ങിയ കപ്പലിലെ 13 കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണ് ഉള്ളത്. 50ഓളം കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞ പശ്ചാത്തലത്തില്‍ മലീനീകരണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി.