നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ

two indian astronaut in nasa space program

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​യു​​ടെ ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യ​​മാ​​യ ഗ​​ഗ​​ൻ​​യാ​​നു​​മു​​ന്പ് ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്കു പ​​റ​​ക്കാ​​ൻ വ്യോ​​മ​​സേ​​നാ പൈ​​ല​​റ്റു​​മാ​​രാ​​യ ല​​ക്നോ സ്വ​​ദേ​​ശി ശു​​ഭാ​​ൻ​​ഷു ശു​​ക്ല​​യും മ​​ല​​യാ​​ളി​​യാ​​യ പ്ര​​ശാ​​ന്ത് ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രും.

ഒ​​ക്‌​​ടോ​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന നാ​​സ​​യു​​ടെ നാ​​ലാം സ്വ​​കാ​​ര്യ ബ​​ഹി​​രാ​​കാ​​ശ​​ദൗ​​ത്യ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും അ​​ന്താ​​രാ​​ഷ്‌​​ട്ര ബ​​ഹി​​രാ​​കാ​​ശ കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് പോ​​കു​​ക. നാ​​സ​​യ്ക്കു​​വേ​​ണ്ടി അ​​മേ​​രി​​ക്ക​​യി​​ലെ ഹൂ​​സ്റ്റ​​ൺ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള സ്വ​​കാ​​ര്യ ക​​ന്പ​​നി​​യാ​​യ ആ​​ക്സി​​യം സ്പേ​​സാ​​ണ് ദൗ​​ത്യം ന​​ട​​ത്തു​​ന്ന​​ത്.

ആ​​ക്സി​​യം-4 എ​​ന്ന ഈ ​​ദൗ​​ത്യ​​ത്തി​​ൽ ശു​​ഭാ​​ൻ​​ഷു ശു​​ക്ല പ്രൈം ​​മി​​ഷ​​ൻ പൈ​​ല​​റ്റും പ്ര​​ശാ​​ന്ത് ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ ബാ​​ക്ക​​പ് മി​​ഷ​​ൻ പൈ​​ല​​റ്റു​​മാ​​ണ്.

ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഏ​​ജ​​ൻ​​സി​​യാ​​യ ഐ​​എ​​സ്ആ​​ർ​​ഒ​​യു​​ടെ ഹ്യൂ​​മ​​ൻ സ്‌​​പേ​​സ് ഫ്ലൈ​​റ്റ് സെ​​ന്‍റ​​റും നാ​​സ​​യും ആ​​ക്സി​​യൊം സ്പേ​​സും ക​​രാ​​റി​​ൽ ഒ​​പ്പി​​ട്ടു. അ​​മേ​​രി​​ക്ക​​യു​​ടെ പെ​​ഗ്ഗി വി​​റ്റ്സ​​ൺ (ക​​മാ​​ൻ​​ഡ​​ർ), പോ​​ള​​ണ്ടി​​ന്‍റെ സാ​​വോ​​സ് ഉ​​സ്നാ​​ൻ​​സ്കി (മി​​ഷ​​ൻ സ്‌​​പെ​​ഷ​​ലി​​സ്റ്റ്), ഹം​​ഗ​​റി​​യു​​ടെ ടി​​ബോ​​ർ ക​​പു (മി​​ഷ​​ൻ സ്‌​​പെ​​ഷ​​ലി​​സ്റ്റ്) എ​​ന്നി​​വ​​രും ആ​​ക്‌​​സി​​യം-4 ദൗ​​ത്യ​​സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഇ​​വ​​ർ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം ഈ​​യാ​​ഴ്ച ആ​​രം​​ഭി​​ക്കും. ആ​​ക്‌​​സി​​യം-4 ദൗ​​ത്യ​​ത്തി​​നി​​ട​​യി​​ൽ 14 ദി​​വ​​സം അ​​ന്താ​​രാ​​ഷ്‌​​ട്ര ബ​​ഹി​​രാ​​കാ​​ശ​​കേ​​ന്ദ്ര​​ത്തി​​ൽ ചെ​​ല​​വി​​ടു​​ന്ന സം​​ഘം ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ​​ത്തി​​ലും സാ​​ങ്കേ​​തി​​ക പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലും പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലും ഏ​​ർ​​പ്പെ​​ടും.

മ​​റ്റു ബ​​ഹി​​രാ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ല​​ക്നോ സ്വ​​ദേ​​ശി​​യാ​​ണ് ശു​​ഭാ​​ൻ​​ഷു ശു​​ക്ല. പാ​​ല​​ക്കാ​​ട് നെ​​ന്മാ​​റ പ​​ഴ​​യ​​ഗ്രാ​​മം സ്വ​​ദേ​​ശി​​യാ​​ണ് പ്ര​​ശാ​​ന്ത് ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ.

വ്യോ​​മ​​സേ​​ന​​യി​​ലെ ഗ്രൂ​​പ്പ് ക്യാ​​പ്റ്റ​​ന്മാ​​രാ​​യ ശു​​ഭാ​​ൻ​​ഷു ശു​​ക്ല​​യും പ്ര​​ശാ​​ന്ത് ബാ​​ല​​കൃ​​ഷ്ണ​​നു​മു​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത​​വ​​ർ​​ഷം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യ​​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ദൗ​​ത്യ​​ത്തി​​നാ​​യി ഇ​​രു​​വ​​രും ​ബം​​ഗ​​ളൂ​​രു​​വി​​ലെ ഇ​​സ്രോ​​യു​​ടെ ബ​​ഹി​​രാ​​കാ​​ശ യാ​​ത്രി​​ക പ​​രി​​ശീ​​ല​​ന​​കേ​​ന്ദ്ര​​ത്തി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ്.