അ​ധ്യാ​പ​ക​രെ പേ​ടി​പ്പി​ച്ച് കു​ട്ടി​ക​ളെ ന​ശി​പ്പി​ക്ക​രു​ത്

അ​​ധ്യാ​​പ​​ക​​നെ ത​​ല്ലു​​ക​​യും മ​​യ​​ക്കു​​മ​​രു​​ന്ന​​ടി​​മ​​ക​​ളാ​​കു​​ക​​യും ഗു​​ണ്ടാ​​സം​​ഘ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​കു​​ക​​യും ചെ​​യ്യു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും വി​​ദ്യാ​​ഭ്യാ​​സ സ​​ന്പ്ര​​ദാ​​യ​​ത്തി​​ന്‍റെ​​യും സ​​ർ​​ക്കാ​​രി​​ന്‍റെ​​യും പ​​രാ​​ജ​​യ​​മാ​​ണ്.

അ​ധ്യാ​പ​ക​ർ​ക്കു കു​ട്ടി​ക​ളെ പേ​ടി​ച്ചു ക​ഴി​യേ​ണ്ട സ്ഥി​തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, ഈ ​നാ​ട്ടി​ൽ ഇ​ത്ര​യേ​റെ കു​ട്ടി​ക്രി​മി​ന​ലു​ക​ളും കൗ​മാ​ര​ക്കാ​രാ​യ മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഒ​ഴി​വാ​ക്കി​യ ശി​ക്ഷ​ണം നാ​ടി​നു ശി​ക്ഷ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഏ​ഴാം ക്ലാ​സാ​ണ് രം​ഗം. അ​ധ്യാ​പി​ക ഗൗ​ര​വ​ത്തി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ഡെ​സ്കി​ൽ കാ​ൽ ക​യ​റ്റി​വ​ച്ച് അ​ല​സ​മാ​യി ഇ​രി​ക്കു​ന്നു. അ​തു ചോ​ദ്യം ചെ​യ്ത ഗു​രു​നാ​ഥ​യെ ആ ​പ​ന്ത്ര​ണ്ടു​കാ​ര​ൻ അ​സ​ഭ്യം വി​ളി​ച്ചു. അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​യെ വ​ടി​യെ​ടു​ത്തു ത​ല്ലി. അ​ധ്യാ​പി​ക​യ്ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സാ​യി.

ഇ​ത് നാ​ട​ക​രം​ഗ​മ​ല്ല; കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മാ​റി​യ കാ​ഴ്ച​ക​ളി​ലൊ​ന്നി​ന്‍റെ തൃ​ശൂ​ർ രം​ഗ​മാ​ണ്. ബാ​ല​നീ​തി പ്ര​കാ​ര​മു​ള്ള കേ​സ് ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി​ക്കൊ​ണ്ട് ന്യാ​യാ​ധി​പ​ൻ പ​റ​ഞ്ഞ​ത്, ക്രി​മി​ന​ല്‍ കേ​സും ജ​യി​ലും ഒ​ഴി​വാ​ക്കാ​ൻ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ പേ​ടി​ച്ചു ക​ഴി​യേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നാ​ണ്.

ആ ​വാ​ക്കു​ക​ൾ അ​തി​ശ​യോ​ക്തി​യ​ല്ല, അ​ധ്യാ​പ​ക​ർ​ക്കു കു​ട്ടി​ക​ളെ പേ​ടി​ച്ചു ക​ഴി​യേ​ണ്ട സ്ഥി​തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, ഈ ​നാ​ട്ടി​ൽ ഇ​ത്ര​യേ​റെ കു​ട്ടി​ക്രി​മി​ന​ലു​ക​ളും കൗ​മാ​ര​ക്കാ​രാ​യ മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഒ​ഴി​വാ​ക്കി​യ ശി​ക്ഷ​ണം നാ​ടി​നു ശി​ക്ഷ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് എ​ടു​ത്ത കേ​സി​ന്‍റെ, സെ​ഷ​ൻ​സ് കോ​ട​തി​യി​ലു​ള്ള ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി​ക്കൊ​ണ്ട് ഹൈ​ക്കോ​ട​തി ജ​ഡ്ജി എ. ​ബ​ദ​റു​ദ്ദീ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ മു​ന്ന​റി​യി​പ്പാ​ണ്; നാ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​ര്യ​വു​മാ​ണ്. “എ​ന്തു ചെ​യ്യ​ണം, എ​ന്തു ചെ​യ്യ​രു​തെ​ന്ന ഭ​യ​പ്പാ​ടി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ടി​വ​രു​ന്ന​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണ്. അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും പ​ഠ​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളും ശി​ക്ഷ​ക​ളും അ​ധ്യാ​പ​ക​രെ തു​റു​ങ്കി​ലാ​ക്കാ​നു​ള്ള ക്രി​മി​ന​ല്‍ കേ​സി​നു​ള്ള അ​വ​സ​ര​മാ​യി കു​ട്ടി​ക​ള്‍ മാ​റ്റു​ന്നു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ പു​രോ​ഗ​മി​ച്ച​പ്പോ​ൾ ഗു​രു-​ശി​ഷ്യ ബ​ന്ധം​ത​ന്നെ അ​വ​താ​ള​ത്തി​ലാ​യി. ദ​ക്ഷി​ണ​യാ​യി ഗു​രു​വി​നു പെ​രു​വി​ര​ൽ മു​റി​ച്ചു ന​ൽ​കി​യ ഏ​ക​ല​വ്യ​ന്‍റെ ക​ഥ​യു​ണ്ട് മ​ഹാ​ഭാ​ര​ത​ത്തി​ൽ. ഇ​ന്നാ​ക​ട്ടെ, അ​ധ്യാ​പ​ക​രെ ബ​ഹു​മാ​നി​ക്കാ​ത്ത ദുഃ​സ്വ​ഭാ​വം ചി​ല കു​ട്ടി​ക​ള്‍ സ്ഥി​ര​മാ​യി പു​ല​ര്‍​ത്തു​ന്നു. ഇ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നു മാ​ത്ര​മ​ല്ല, അ​പ​ക​ട​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഈ ​നി​ല​യി​ൽ അ​ച്ച​ട​ക്ക​മു​ള്ള പു​തി​യ ത​ല​മു​റ​യെ എ​ങ്ങ​നെ വാ​ര്‍​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന കാ​ര്യം ഞെ​ട്ടി​ക്കു​ന്ന​താ​ണ്.” കോ​ട​തി പ​റ​ഞ്ഞ ഈ ​ഞെ​ട്ട​ൽ അ​ധ്യാ​പ​ക​ർ​ക്കു മാ​ത്ര​മ​ല്ല, മാ​താ​പി​താ​ക്ക​ൾ​ക്കും സ​മൂ​ഹ​ത്തി​നു​മു​ണ്ട്.

സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ണ്. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യ്ക്കു ക​യ​റാ​തെ പു​റ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ക്ലാ​സി​ൽ ക​യ​റാ​ൻ പ​റ​ഞ്ഞ അ​ധ്യാ​പ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ്. ബൈ​ക്കി​ൽ നാ​ലു പേ​രു​മാ​യി സ​ഞ്ച​രി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നു വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​നെ ത​ല്ലി​യ​ത് ഓ​ഗ​സ്റ്റി​ലാ​ണ്.

ചെ​ന്പ​ഴ​ന്തി എ​സ്.​എ​ൻ. കോ​ള​ജ് അ​ധ്യാ​പ​ക​ൻ ആ​ർ. ബി​ജു​വി​നെ മ​ർ​ദി​ച്ച​തി​ന് എ​സ്എ​ഫ്ഐ​ക്കാ​രാ​യ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. കു​റ്റി​പ്പു​റ​ത്ത് സ്കൂ​ളി​ൽ ക​ലോ​ത്സ​വ പ​രി​ശീ​ല​ന​സ്ഥ​ല​ത്ത് ക​റ​ങ്ങി​ന​ട​ന്ന​തി​ന് ശ​കാ​രി​ച്ച അ​ധ്യാ​പ​ക​ന്‍റെ കൈ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ച​വി​ട്ടി​യൊ​ടി​ച്ച​ത് 2023 ഒ​ക്‌​ടോ​ബ​റി​ലാ​യി​രു​ന്നു. ഓ​രോ സം​ഭ​വ​വും ക​ഴി​യു​ന്പോ​ൾ കു​ട്ടി​ക​ളെ ന​ന്നാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ധ്യാ​പ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ തി​രി​ഞ്ഞു​നോ​ക്കി​ല്ല; ഭ​യ​മാ​ണ്.

അ​ധ്യാ​പ​ക​രെ അ​സ​ഭ്യം വി​ളി​ക്കാ​നും ത​ല്ലാ​നും മ​ടി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ മാ​താ​പി​താ​ക്ക​ളെ​യും വെ​റു​തെ വി​ടി​ല്ല. നാ​ളെ സ​ഹ​പാ​ഠി​ക​ളാ​യ സി​ദ്ധാ​ർ​ഥ​ന്മാ​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കാ​നും ത​ല്ലി​ക്കൊ​ല്ലാ​നും അ​വ​ർ​ക്കു മ​ടി​യു​ണ്ടാ​കി​ല്ല. വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ലെ മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രം കേ​ര​ള​ത്തി​ൽ വാ​ർ​ത്ത​യ​ല്ലാ​താ​യി.

ക​ഴി​ഞ്ഞ മേ​യി​ൽ 1140 സ്‌​കൂ​ളു​ക​ളി​ൽ ന​ട​ന്ന ല​ഹ​രി ഇ​ട​പാ​ട് എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ 31.8 ശ​ത​മാ​നം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു. സ്‌​കൂ​ളു​ക​ളി​ൽ 325 കു​ട്ടി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗം ക​ണ്ടെ​ത്തി​യെ​ങ്കി​ലും 183 എ​ണ്ണം മാ​ത്ര​മാ​ണ് എ​ക്‌​സൈ​സി​നെ​യോ പോ​ലീ​സി​നെ​യോ അ​റി​യി​ച്ച​ത്. ഇ​തു വ​ല്ല​തും യ​ഥാ​ർ​ഥ ക​ണ​ക്കാ​ണോ? വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും മ​യ​ക്കു​മ​രു​ന്നു ഗു​ണ്ട​ക​ളെ​യും ഭ​യ​പ്പെ​ട്ട് ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ൽ​നി​ന്നു പി​ന്മാ​റി​യ അ​ധ്യാ​പ​ക​ർ ഒ​ന്നും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. ആ ​ഗു​രു​നാ​ഥ​രു​ടെ ശൂ​ന്യ​ത നി​ക​ത്താ​ൻ ആ​രു​മി​ല്ല.

കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി ത​ല്ലു​ന്ന അ​ധ്യാ​പ​ക​രു​ണ്ട്. കു​ട്ടി​ക​ളു​ടെ ന​ല്ല ഭാ​വി​യോ​ർ​ത്ത് ശി​ക്ഷ​ണ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന അ​ധ്യാ​പ​ക​രു​ടെ ഗ​ണ​ത്തി​ൽ അ​വ​രെ പെ​ടു​ത്ത​രു​ത്. അ​ത്ത​രം കു​റ്റ​വാ​ളി​ക​ളെ അ​ധ്യാ​പ​ന ജോ​ലി​യി​ൽ​നി​ന്നു​ത​ന്നെ പു​റ​ത്താ​ക്ക​ണം. ന​ല്ല അ​ധ്യാ​പ​ക​ർ​ക്കു മാ​താ​പി​താ​ക്ക​ളും പി​ടി​എ​യും സ​മൂ​ഹ​വു​മൊ​ക്കെ സം​ര​ക്ഷ​ണ​മൊ​രു​ക്ക​ണം.

അ​ധ്യാ​പ​ക​നെ ത​ല്ലു​ക​യും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളാ​കു​ക​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ക​യും ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും പ​രാ​ജ​യ​മാ​ണ്. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ള​ല്ല, വി​ദ്യാ​ല​യ​ങ്ങ​ളെ​യും കാ​ന്പ​സു​ക​ളെ​യും നി​യ​ന്ത്രി​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രാ​ണ്; പാ​ർ​ട്ടി അ​ടി​മ​ക​ള​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ.