രാസല​ഹ​രി​: സെ​പ്റ്റം​ബ​ർവ​രെ 274 കേ​സു​ക​ൾ

അ​​​​നു​​​​മോ​​​​ൾ ജോ​​​​യ്

ക​​​​ണ്ണൂ​​​​ര്‍: സം​​​​സ്ഥാ​​​​ന​​​​ത്ത് രാ​​സ ല​​​​ഹ​​​​രി വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​ക്സൈ​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ 274 കേ​​​​സു​​​​ക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്.

ആ​​​​റു​​​​മാ​​​​സ​​​​ത്തെ എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ കേ​​​​സു​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത് ക​​​​ണ്ണൂ​​​​രി​​​​ലാ​​​​ണ്. 43 കേ​​​​സു​​​​ക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ഇ​​​​തി​​​​ല്‍ നാ​​​​ൽ​​​​പ​​​​തി​​​​ല​​​​ധി​​​​കം പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. തൊ​​​​ട്ടു​​​​പി​​​​റ​​​​കി​​​​ലാ​​​​യി മ​​​​ല​​​​പ്പു​​​​റം, വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളു​​​​മു​​​​ണ്ട്. ക​​​​ണ്ണൂ​​​​ര്‍ ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ കേ​​​​സു​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത് മ​​​​ല​​​​പ്പു​​​​റ​​​​ത്തും വ​​​​യ​​​​നാ​​​​ടു​​​​മാ​​​​ണ്.

മു​​​​പ്പ​​​​തി​​​​ല​​​​ധി​​​​കം കേ​​​​സു​​​​ക​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ, പ​​​​ത്ത​​​​നംതി​​​​ട്ട​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ഒ​​​​രു കേ​​​​സും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. എ​​​​ല്‍​എ​​​​സ്ഡി സ്റ്റാ​​​​മ്പു​​​​ക​​​​ള്‍, എം​​​​ഡി​​​​എം​​​​എ പോ​​​​ലു​​​​ള്ള​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​നി​​​​ക​​​​ള്‍. ഒ​​​​രു ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യ്ക്ക് അ​​​​യ്യാ​​​​യി​​​​രം രൂ​​​​പ വ​​​​രെ ഈ​​​​ടാ​​​​ക്കു​​​​ന്നു​​​​ണ്ട്.

ഡി​​​​മാ​​​​ൻ​​​​ഡ് അ​​​​നു​​​​സ​​​​രി​​​​ച്ച് വി​​​​ല​​​​യും വ​​​​ർ​​​​ധി​​​​ക്കും. ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് ഛര്‍​ദി, വി​​​​റ​​​​യ​​​​ല്‍, ഉ​​​​യ​​​​ര്‍​ന്ന ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം, ആ​​​​ത്മ​​​​ഹ​​​​ത്യാ ചി​​​​ന്ത എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും. ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​യെ ഇ​​​​ല്ലാ​​​​യ്മ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് വേ​​​​ണ്ടി എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പ് മ​​​​റ്റ് വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് സ്കൂ​​​​ള്‍ കോ​​​​ള​​​​ജ് പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, യു​​​​വ​​​​ത​​​​ല​​​​മു​​​​റ ഇ​​​​ത്ത​​​​രം ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​ക​​​​ളു​​​​ടെ വ​​​​ല​​​​യി​​​​ല്‍ വീ​​​​ണു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് കേ​​​​സു​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.