ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്കു നേർക്ക് ഫ്ലാഷ് ബോംബ് ആക്രമണം. ശനിയാഴ്ച കേസറിയാ പട്ടണത്തിലെ വസതിയുടെ പൂന്തോട്ടത്തിൽ രണ്ട് ഫ്ലാഷ് ബോംബുകൾ പതിച്ചു. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെതന്യാഹുവും കുടുംബവും ഇവിടെ ഇല്ലായിരുന്നു.
ഒക്ടോബർ 19ന് ഇതേ വസതിക്കു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ലബനനിലെ ഹിസ്ബുള്ള ഭീകരർ തന്നെ വധിക്കാൻ ശ്രമിച്ചതാണെന്നു നെതന്യാഹു അന്ന് പ്രതികരിച്ചിരുന്നു.