കോഴിക്കോട്: ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് സൗത്ത് ബിച്ചിലെ ബാറില്‍ നിന്നും പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 4.378 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പരിശോധന. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.