തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാരം വൈകാതെ തീരുമാനിക്കും. ഇന്നലെ മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും രക്ഷാപ്രവർത്തനം പൂർത്തീകരിക്കാനാണ് ഇപ്പോഴത്തെ മുൻഗണന.
പരമാവധി നഷ്ടപരിഹാരം വൈകാതെ നിശ്ചയിക്കാമെന്നുമാണ് ധാരണയായത്. കാണാതായവരെ കണ്ടെത്തേണ്ടതുമുണ്ട്. പ്രദേശത്തെ റോഡ്, പാലം, വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ തുടങ്ങിയവ പുനഃസ്ഥാപിക്കാനും പുനരധിവാസത്തിനും മാസ്റ്റർ പ്ലാൻ തയാറാക്കും.