ക്യാൻബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളി ജിന്സന് ആന്റോ ചാള്‍സ്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്റിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍ നിന്നാണ് ഈദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിൻസൻ സാന്ഡേഴ്സണ് മണ്ഡലത്തില്‍ ജനവിധി തേടിയത്. 60 ശതമാനത്തോളെ വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്.
പത്തംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരന് ചാള്‍സ് ആന്റണിയുടെ മൂത്ത പുത്രനാണ് ജിന്സണ്. 2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്സണ് നിലവില്‍ ഡോർവിനിൽ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാൾസ് ഡാർവിൻ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്.