കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരണമെന്നു നടി രഞ്ജിനി. പ്രസിഡന്റ് പുരുഷന് തന്നെയാകണമെന്ന് എന്തിനാണു നിര്‍ബന്ധം? എന്താണു സംഭവിച്ചതെന്ന് തനിക്കറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇനി കോണ്‍ക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുകയാണു വേണ്ടത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ട്രൈബൂണല്‍ സംവിധാനം കൊണ്ടുവരണം. കരാര്‍ ഉണ്ടാകണം. ഇപ്പോള്‍ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്. ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിനിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല. തുടര്‍ന്ന് അന്നുതന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.