156 മരുന്നുകൾ നിരോധിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു വി​റ്റി​രു​ന്ന 156 മ​രു​ന്നു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​നി, ജ​ല​ദോ​ഷം, അ​ല​ർ​ജി, വേ​ദ​ന എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റിബാ​ക്‌​ടീ​രി​യ​ൽ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ ഫി​ക്സ​ഡ് ഡോ​സ് കോ​ന്പി​നേ​ഷ​ൻ (എ​ഫ്ഡി​സി) മ​രു​ന്നു​ക​ൾ​ക്കാ​ണു നി​രോ​ധ​നം.

മു​ടിവ​ള​ർ​ച്ച​യ്ക്കും ച​ർ​മസം​ര​ക്ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു വി​ല​ക്ക്.

ഇ​ത്ത​രം മ​രു​ന്നു​ക​ൾ അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​താ​ണെ​ന്നും ഇ​വ​യ്ക്കു പ​ക​രം സു​ര​ക്ഷി​ത​മാ​യ ബ​ദ​ൽ മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

വേ​ദ​ന​സം​ഹാ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​സെ​ക്ലോ​ഫെ​നാ​ക് 50 എം​ജി, പാ​ര​സെ​റ്റാ​മോ​ൾ 124 എം​ജി എ​ന്നീ കോ​ന്പി​നേ​ഷ​ൻ മ​രു​ന്നു​ക​ളും നി​രോ​ധി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. മെ​ഫെ​നാ​മി​ക് ആ​സി​ഡ് പാ​ര​സെ​റ്റാ​മോ​ൾ ഇ​ൻ​ജ​ക്‌​ഷ​ൻ, സെ​റ്റി​റൈ​സി​ൻ എ​ച്ച്സി​എ​ൽ പാ​ര​സെ​റ്റാ​മോ​ൾ ഫെ​നൈ​ലെ​ഫ്രി​ൻ എ​ച്ച്സി​എ​ൽ, ലെ​വോ​സെ​റ്റി​റൈ​സി​ൻ ഫെ​നൈ​ലെ​ഫ്രി​ൻ എ​ച്ച്സി​എ​ൽ പാ​ര​സെ​റ്റാ​മോ​ൾ, പാ​ര​സെ​റ്റാ​മോ​ൾ ക്ലോ​ർ​ഫെ​നി​റാ​മൈ​ൻ മ​ലേ​റ്റ് ഫി​നൈ​ൽ പ്രൊ​പ​നോ​ല​മൈ​ൻ, കാ​മി​ലോ​ഫി​ൻ ഡൈ​ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് 25 മി​ല്ലി​ഗ്രാം, പാ​ര​സെ​റ്റാ​മോ​ൾ 30 തു​ട​ങ്ങി​യവ നി​രോ​ധി​ച്ച​ പ​ട്ടി​ക​യി​ലു​ണ്ട്.