ഷേഖ് ഹ​സീ​ന​യ്ക്കെ​തി​രേ വീ​ണ്ടും കേ​സ്

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ഖ് ഹ​​​​സീ​​​​ന​​​​യ്ക്കെ​​​​തി​​​​രേ വീ​​​​ണ്ടും കേ​​​​സ്. സി​​​​ൽ​​​​ഹെ​​​​ത് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​​ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​റാ​​​​ലി​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ഹ​​​​സീ​​​​ന​​​​യ്ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹ​​​​സീ​​​​ന​​​​യ്ക്കും മ​​​​റ്റ് 86 പേ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സ്. ഓ​​​​ഗ​​​​സ്റ്റ് നാ​​​​ലി​​​​നു​​​​ ന​​​​ട​​​​ന്ന വെ​​​​ടി​​​​വ​​​​യ്പി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​ പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. കേ​​​​സി​​​​ൽ ഹ​​​​സീ​​​​ന​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി ഷേ​​​​ഖ് റ​​​​ഹാ​​​​ന​​​​യും പ്ര​​​​തി​​​​യാ​​​​ണ്.

അ​​​​വാ​​​​മി ലീ​​​​ഗ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും മു​​​​ൻ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ഒ​​​​ബൈ​​​​ദു​​​​ൽ ഖാ​​​​ദ​​​​ർ, മു​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി അ​​​​സ​​​​ദു​​​​സ​​​​മാ​​​​ൻ ഖാ​​​​ൻ, മു​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ഹ​​​​സ​​​​ൻ മ​​​​ഹ്മൂ​​​​ദ്, മു​​​​ൻ നി​​​​യ​​​​മ​​​​മ​​​​ന്ത്രി അ​​​​നി​​​​സു​​​​ർ റ​​​​ഹ്മാ​​​​ൻ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ മു​​​​ൻ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് സ​​​​ൽ​​​​മാ​​​​ൻ എ​​​​ഫ്. റ​​​​ഹ്മാ​​​​ൻ എ​​​​ന്നി​​​​വ​​​​രും പ്ര​​​​തി​​​​ക​​​​ളാ​​​​ണ്.

ഇ​​​​തു​​​​വ​​​​രെ ഹ​​​​സീ​​​​ന​​​​യ്ക്കെ​​​​തി​​​​രേ 33 കേ​​​​സു​​​​ക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹ​​​​സീ​​​​ന​​​​യെ വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കാ​​​​യി കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശ് നാ​​​​ഷ​​​​ണ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി (ബി​​​​എ​​​​ൻ​​​​പി) ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​പ്ര​​​​ക്ഷോ​​​​ഭ ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഈ ​​​​മാ​​​​സം അ​​​​ഞ്ചി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദം രാ​​​​ജി​​​​വ​​​​ച്ച ഷേ​​​​ഖ് ഹ​​​​സീ​​​​ന ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.