കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി 29ലേക്കു മാറ്റി.
റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ ഹര്‍ജിക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലേയെന്നും റിപ്പോര്‍ട്ടില്‍ ആരുടേയും പേര് പുറത്തുവിട്ടിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. ഇത് അക്കാദമിക്ക് ചര്‍ച്ചയ്ക്കു വേദിയല്ലല്ലോയെന്നും ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരാമര്‍ശിച്ചു.