മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിശ്രമ മുറിയിൽ നിസ്കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് സിറോമലബാർ സഭയും ക്രൈസ്തവ സംഘടനകളും. നിസ്കാര സൗകര്യം ഒരുക്കില്ലെന്ന് മാനേജ്മെന്റും പ്രഖ്യാപിച്ചു. ഇതിനെതിരെ ചില സംഘടനകൾ ഇന്ന് ക്യാമ്പസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനെ ചെറുക്കുമെന്നും പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവം അംഗീകരിക്കില്ലെന്നും ക്രൈസ്തവ സംഘടനകൾ പറഞ്ഞു.
Tag: muslim students deferation
നിര്‍മല കോളജിനെതിരായ നീക്കം ഗൗരവതരം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ നടക്കുന്ന ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ […]