കൊല്ലം: ക്ലാപ്പനയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കുലശേഖരപുരം സ്വദേശികളായ വിഷ്ണു (25), അഭിജിത്ത് (29) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. ശ്രീക്കുട്ടൻ എന്നയാളാണ് കേസിലെ മൂന്നാം പ്രതി.കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. എസ്. ഷിജുവിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ് കണ്ടെടുത്തത്.
എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, ഐ.ബി പ്രവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം.ആർ, ബി.എസ്. അജിത്ത് , ജോജോ, ജൂലിയൻ ക്രൂസ്, ബാലു എസ് സുന്ദർ, അഭിരാം എച്ച്, അരുൺ ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.