തിരുവനന്തപുരം: നിലമ്പൂരിലേത് ഇടതുപക്ഷത്തിനെതിരായ പോരാട്ടമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണിത്. പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥരാണെന്നും വേണുഗോപാൽ പറഞ്ഞു.
രാഷ്ട്രീയ പോരാട്ടത്തിൽ സഹകരിക്കേണ്ടവർക്ക് സഹകരിക്കാമെന്ന് പി.വി. അൻവറിന്റെ വാദത്തിന് മറുപടിയായി വേണുഗോപാൽ പറഞ്ഞു.