മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 12 പേർ നാമനിർദേശ പത്രിക നൽകി.
ഇടതു സ്ഥാനാർഥി എൻ.സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും തിങ്കളാഴ്ച പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. അഞ്ചാം തീയതി വൈകുന്നേരം മൂന്നു വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി.