ബെയ്റൂട്ട്: ലബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ ഇസ്രേലി സേന വ്യോമാക്രമണം നടത്തി.
വ്യാഴാഴ്ച രാത്രി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തത്തിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ഉത്പാദനകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു.
ഇറാന്റെ ധനസഹായത്തോടെയാണ് ഈ കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.
ആക്രമണത്തിനു മുന്പായി പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നിർദേശിച്ചിരുന്നു. ആയിരക്കണക്കിനു പേർ പെട്ടെന്ന് ഒഴിഞ്ഞുപോകാൻ തുടങ്ങിയത് ഗതാഗതക്കുരുക്കിനിടയാക്കി.