ജർമ്മനിയിലെ സോളിംഗനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഇതുവരെ നമുക്ക്ആക്രമണ ഉദ്ദേശ്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, പക്ഷേ മൊത്തത്തിലുള്ള സാഹചര്യങ്ങൾ നോക്കുമ്പോൾ നമുക്ക് തീവ്രവാദി ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല. പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മാർക്കസ് കാസ്‌പേഴ്‌സ് പറഞ്ഞു.

ഇസ്ലാമിക ജിഹാദ് പോലും ഉണ്ടെന്ന് അധികൃതർ സമ്മതിക്കാത്തതിനാൽ അവർക്ക് ആക്രമണ ഉദ്ദേശ്യം അറിയില്ല എന്ന് പറയേണ്ടി വരുന്നു.

പടിഞ്ഞാറൻ ജർമ്മൻ നഗരമായ സോളിംഗനിൽ വെള്ളിയാഴ്ച മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കത്തി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ശനിയാഴ്ച ഏറ്റെടുത്തു.

“പലസ്തീനിലെയും എല്ലായിടത്തും ഉള്ള മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള പ്രതികാരമായി” തങ്ങളുടെ ഒരു അംഗമാണ് ആക്രമണം നടത്തിയതെന്ന് തീവ്രവാദ സംഘടന ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണകാരിയും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ള ബന്ധം എത്രത്തോളം അടുത്തുണ്ടെന്ന് വ്യക്തമല്ല.

ഇസ്ലാമിക് സ്റ്റേറ്റ്റ്റിന്റെ അവകാശവാദം സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകളൊന്നും തീവ്രവാദ സംഘടന പുറത്തു വിട്ടിട്ടില്ല.

നഗരത്തിന്റെ 650-ാം വാർഷികം ആഘോഷിക്കുന്ന ഒരു ഉത്സവത്തിന്റെ ഭാഗമായി ലൈവ് ബാൻഡുകൾ കളിക്കുന്ന സോളിംഗനിലെ മാർക്കറ്റ് സ്‌ക്വയറായ ഫ്രോൺഹോഫിൽ ഒരാൾ വെള്ളിയാഴ്ച നടത്തിയ കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലുപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അക്രമിക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. 15 വയസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാൾക്ക് അക്രമിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അവർ പറഞ്ഞു. ആസൂത്രിത ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതായി സംശയിക്കുന്നതായും എന്നാൽ ഇയാൾ അക്രമി ആയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.