കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നാലു കുട്ടികളടക്കം 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി 352 ഡ്രോണുകളും 16 മിസൈലുകളാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. കീവ് നഗരത്തിന്റെ ഭാഗമായ പത്തു ഡിസ്ട്രിക്ടുകളിൽ ആറിലും ആക്രമണമുണ്ടായി. ജനവാസ കേന്ദ്രങ്ങളെയാണു റഷ്യ ലക്ഷ്യമിട്ടത്.
ഒരു ബഹുനിലക്കെട്ടിടം പൂർണമായി നശിച്ചാണ് ആറു പേരും മരിച്ചത്. ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഷെൽട്ടറായി ഉപയോഗിച്ച സ്ഥലവും ആക്രമിക്കപ്പെട്ടു.