നുഴഞ്ഞുകയറ്റം: 11 ബംഗ്ലാദേശികൾ പിടിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച 11 ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​ന്മാ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി അ​​​തി​​​ർ​​​ത്തി ര​​​ക്ഷാ​​​സേ​​​ന (ബി​​​എ​​​സ്എ​​​ഫ്). പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, ത്രി​​​പു​​​ര, മേ​​​ഘാ​​​ല​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​വ​​​ഴി​ ഇ​​ന്ത്യ​​യി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ഇ​​വ​​രെ സം​​സ്ഥാ​​ന ​പോ​​​ലീ​​​സു​​​ക​​​ളെ ഏ​​​ൽ​​​പ്പി​​​ക്കു​​​മെ​​​ന്ന് ബി​​​എ​​​സ്എ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​മാ​​​യ ബി​​​ജി​​​ബി​​​യു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കൊ​​​പ്പം ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​വും ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ബി​​എ​​സ്എ​​ഫ് വൃ​​ത്ത​​ങ്ങ​​ൾ പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽനി​​​ന്നും ത്രി​​​പു​​​ര​​​യി​​​ൽനി​​​ന്നും ര​​​ണ്ടു​​​പേ​​​രെ വീ​​​ത​​​മാ​​​ണു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ ശ്ര​​​മ​​​ത്തി​​​നി​​​ടെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മേ​​​ഘാ​​​ല​​​യ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഴു​​​ പേ​​​രെ​​​യും. ഷേ​​​ഖ് ഹ​​​സീ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.