വനിതാ ഡോക്ടറുടെ കൊലപാതകം; നിയമം നിയമത്തിന്റെ വഴിയേ തന്നെ: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കാ​ണു പോ​കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി. സം​ഭ​വം രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്നും കേ​സ് പ​രി​ഗ​ണി​ക്ക​വേ സു​പ്രീം​കോ​ട​തി ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ

  • ഡോ​ക്‌​ട​ർ​മാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണം
  • പ്ര​തി​ഷേ​ധി​ച്ച ഡോ​ക്‌​ട​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി പാ​ടി​ല്ല
  • ഡോ​ക്‌​ട​ർ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും യോ​ഗം ഒ​രാ​ഴ്ച​യ്ക്ക​കം ചേ​രാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്ക​കം ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. *പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം വി​നി​യോ​ഗി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര​മു​ണ്ട്. എ​ന്നാ​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്ത​രു​ത്.
  • ദേ​ശീ​യ ദൗ​ത്യ സേ​ന ന​ൽ​കു​ന്ന ശി​പാ​ർ​ശ​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ൾ ഡോ​ക്‌​ട​ർ​മാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ക്കും.
  • എ​ൻ​ടി​എ​ഫ് സ്വീ​ക​രി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പോ​ർ​ട്ട​ൽ തു​റ​ക്ക​ണം.