ന്യൂഡൽഹി: കോൽക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് ക്രമസമാധാന റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ട്രോൾ റൂമിലേക്ക് സംസ്ഥാന പോലീസ് സേനകൾ ഓരോ രണ്ടു മണിക്കൂറിലും ക്രമസമാധാന റിപ്പോർട്ട് അയയ്ക്കണമെന്നാണു മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങൾക്കും സമാന നിർദേശമുണ്ട്. ഇതിനായി ഫാക്സ്, വാട്സ്ആപ്പ് നന്പറുകളും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.