കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നേരിട്ട് ദുരന്തസ്ഥലം സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അദ്ദേഹം മടങ്ങി ഒമ്പതു ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. പുനരധിവാസം സംബന്ധിച്ച് കൃത്യമായ രൂപരേഖ തയാറാക്കി നൽകാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അതു പോലും നൽകാൻ സർക്കാർ തയാറാകുന്നില്ല. കൊച്ചിയിൽ ബിജെപി സംസ്ഥാനതല അംഗത്വ പ്രചാരണ ശിൽപശാലയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.