തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണെന്നും കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും റവന്യൂ മന്ത്രി കെ.രാജൻ. 1200 കോടിയുടെ നഷ്ടം കണക്കാക്കി പ്രാഥമിക കണക്ക് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏകദേശം ചെയ്യേണ്ട സഹായത്തിന്റെ രൂപരേഖ കേന്ദ്രത്തിന് കിട്ടിക്കഴിഞ്ഞു. മുഖ്യമന്ത്രി നൽകിയ നിവേദനത്തിൽ അക്കമിട്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതലയെന്നും കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും മന്ത്രി രാജൻ പറഞ്ഞു.