വയനാട് ദുരന്തം: ഫ​​ണ്ട് ശേ​​ഖ​​ര​​ണ​​ത്തി​​നെ​​തി​​രാ​​യ ഹ​​ര്‍ജി പി​​ഴ ചു​​മ​​ത്തി ത​​ള്ളി

കൊ​​ച്ചി: വ​​യ​​നാ​​ട് ദു​​ര​​ന്ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ഫ​​ണ്ട് ശേ​​ഖ​​ര​​ണം നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു സ​​മ​​ർ​​പ്പി​​ച്ച പൊ​​തു​​താ​​ത്പ​​ര്യ​​ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി പി​​ഴ​​യ​​ട​​യ്ക്ക​​ണ​​മെ​​ന്ന നി​​ര്‍ദേ​​ശ​​ത്തോ​​ടെ ത​​ള്ളി.

സ​​ര്‍ക്കാ​​രി​​ല്‍നി​​ന്നു മു​​ന്‍കൂ​​ട്ടി അ​​നു​​മ​​തി വാ​​ങ്ങാ​​തെ​​യു​​ള്ള ഫ​​ണ്ട് ശേ​​ഖ​​ര​​ണം ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കാ​​സ​​ര്‍ഗോ​​ഡ് സ്വ​​ദേ​​ശി​​യാ​​യ അ​​ഡ്വ. സി. ​​ഷു​​ക്കൂ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് 25000 രൂ​​പ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് അ​​ട​​യ്ക്ക​​ണ​​മെ​​ന്ന നി​​ര്‍ദേ​​ശ​​ത്തോ​​ടെ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ത​​ള്ളി​​യ​​ത്.

ഫ​​ണ്ട് ദു​​രു​​പ​​യോ​​ഗം ചെ​​യ്ത​​തി​​ന് ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള തെ​​ളി​​വു​​ക​​ള്‍ ഹാ​​ജ​​രാ​​ക്കാ​​ന്‍ ഹ​​ര്‍ജി​​ക്കാ​​ര​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല. ബ​​ന്ധ​​പ്പെ​​ട്ട അ​​ഥോ​​റി​​റ്റി​​ക​​ളി​​ല്‍ പ​​രാ​​തി ന​​ല്‍കാ​​തെ കോ​​ട​​തി​​യി​​ല്‍ നേ​​രി​​ട്ടു സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

പ്ര​​ശ​​സ്തി​​ക്കു​​വേ​​ണ്ടി​​യാ​​ണോ ഹ​​ര്‍ജി ന​​ല്‍കി​​യ​​തെ​​ന്ന് ജ​​സ്റ്റീ​​സ് ജ​​യ​​ശ​​ങ്ക​​ര​​ന്‍ ന​​മ്പ്യാ​​ര്‍ അ​​ധ്യ​​ക്ഷ​​നാ​​യ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ചോ​​ദി​​ക്കുകയും ചെയ്തു. തു​​ട​​ര്‍ന്നാ​​ണ് 25, 000 രൂ​​പ പി​​ഴ​​യ​​ട​​യ്ക്കാ​​ന്‍ നി​​ര്‍ദേ​​ശി​​ച്ച​​ത്.

നി​​ര​​വ​​ധി സം​​ഘ​​ട​​ന​​ക​​ള്‍ അ​​വ​​രു​​ടെ അ​​ക്കൗ​​ണ്ട് വ​​ഴി വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ല്‍ ഫ​​ണ്ട് ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ടെ​​ന്നും നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ ഫ​​ണ്ട് ശേ​​ഖ​​ര​​ണം നി​​യ​​ന്ത്രി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ പ​​ല​​രു​​ടെ​​യും പ​​ണം ന​​ഷ്‌​​ട​​പ്പെ​​ടു​​മെ​​ന്നു​​മാ​​യി​​രു​​ന്നു ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ ആ​​രോ​​പ​​ണം. അ​​തി​​നാ​​ല്‍ ഏ​​തു സം​​ഘ​​ട​​ന​​യും ശേ​​ഖ​​രി​​ക്കു​​ന്ന ഫ​​ണ്ട് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്നും ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.