കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാൻ സന്നദ്ധത അറിയിച്ച് മലങ്കര സുറിയാനി സഭ. ദുരിതബാധിതർക്കായി നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകൾ സർക്കാർ നിർദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങൾക്ക് വിധേയമായും നിർമിച്ചു നൽകും.
വീട് നിർമിക്കാൻ സന്നദ്ധത അറിയിച്ചുള്ള കത്ത് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ കളക്ടറേറ്റിൽ റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർക്ക് കൈമാറി.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, പിതാക്കൻമാരായ യൂഹാനോൻ മാർ പോളിക്കാർപ്പോസ് (അങ്കമാലി), ഗീവർഗീസ് മാർ ബർണബാസ് (സുൽത്താൻ ബത്തേരി), സഭാ ട്രസ്റ്റി റോണി വർഗീസ്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സന്നഹിതരായിരുന്നു.