സാ​ല​റി ച​ല​ഞ്ച് വീ​ണ്ടും വി​വാ​ദ​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി സാ​​​ല​​​റി ച​​​ല​​​ഞ്ച് ന​​​ട​​​ത്തി അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത ശമ്പളം നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി.

ക​​​ഴി​​​വി​​​നൊ​​​ത്തു​​​ള്ള ശമ്പളം സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ൽ​​​കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം. ശമ്പളത്തി​​​ൽ നി​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്റെ സ​​​മ്മ​​​ത​​​പ്ര​​​കാ​​​ര​​​മു​​​ള്ള തു​​​ക സം​​​ഭാ​​​വ​​​ന​​​യാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും സ്റ്റേ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ​​​സ് (സെ​​​റ്റോ) സം​​​സ്ഥാ​​​ന സ​​​മി​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

നി​​​ശ്ചി​​​ത തു​​​ക സം​​​ഭാ​​​വ​​​ന ന​​​ൽ​​​കാ​​​നു​​​ള്ള ഓ​​​പ്ഷ​​​ൻ ശമ്പള സോ​​​ഫ്ട്‌വെ​​​യ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. ഇ​​​തി​​​ൽ മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും സെ​​​റ്റോ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ ശമ്പളം സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ പി​​​ടി​​​വാ​​​ശി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ഫെ​​​റ്റോ (ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് എം​​​പ്ലോ​​​യീ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വ​​​യ​​​നാ​​​ട് ദു​​​രി​​​താ​​​ശ്വാ​​​സനി​​​ധി​​​യി​​​ലേ​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ധ്യാ​​​പ​​​ക​​​രും സം​​​ഭാ​​​വ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ ഫെ​​​റ്റോ മാ​​​നി​​​ക്കു​​​ന്നു.

എ​​​ന്നാ​​​ൽ ശമ്പളം ന​​​ൽ​​​കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്ന് അ​​​ഞ്ച് ദി​​​വ​​​സ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ ശമ്പളം സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. ഇ​​​തു സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യ ധാ​​​ര​​​ണ​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​​നും ഫെ​​​റ്റോ തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ശ​​​ന്പ​​​ളം ന​​​ൽ​​​കാ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേശ​​​ങ്ങ​​​ൾ ഫ​​​ല​​​ത്തി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി ശമ്പളം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളാ​​​യി മാ​​​റി​​​യെ​​​ന്ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ആക്ഷൻ കൗ​​​ണ്‍​സി​​​ൽ ക​​​ണ്‍​വീ​​​ന​​​ർ എം.​​​എ​​​സ്. ഇ​​​ർ​​​ഷാ​​​ദ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.