കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തു. ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്.
വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നും . പകരം താൻ വീടുകൾ വച്ചു നൽകുമെന്നുമായിരുന്നു അഖിലിന്റെ പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്ന് അഖിൽ ആരോപിച്ചിരുന്നു. തന്റെ പാർട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നതെന്നും അവർക്ക് മാത്രം അദ്ദേഹം ദൈവമാണെന്നും അഖിൽ പ്രതികരിച്ചിരുന്നു.