കെ​പി​സി​സി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് മൊ​ബൈ​ൽ ആ​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നും പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സിന്റെ മൊ​​​ബൈ​​​ൽ ആ​​​പ്പ് വ​​​ഴി​​​യു​​​ള്ള ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ യ​​​ജ്ഞം നാ​​​ളെ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

പൂ​​​ർ​​​ണ​​​മാ​​​യി ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ​​​യ​​​ജ്ഞം ന​​​ട​​​ത്തു​​​ക. ഇ​​​തി​​​നാ​​​യി കെ​​​പി​​​സി​​​സി മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി. സ്റ്റാ​​​ൻ​​​ഡ് വി​​​ത്ത് വ​​​യ​​​നാ​​​ട്-​​​ഐ​​​എ​​​ൻ​​​സി എ​​​ന്നാ​​​ണ് മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ന്റെ പേ​​​ര്. ലോ​​​ഞ്ചിം​​​ഗ് നാ​​​ളെ ക​​​ള​​​മ​​​ശേ​​​രി ചാ​​​ക്കോ​​​ളാ​​​സ് പ​​​വി​​​ലി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്റ​​​റി​​​ൽ ന​​​ട​​​ക്കും.

പ്ലേ ​​​സ്റ്റോ​​​ർ,ആ​​​പ്പ് സ്റ്റോ​​​ർ എ​​​ന്നി​​​വ വ​​​ഴി ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ഫ​​​ണ്ട് സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നാ​​​യി ധ​​​ന​​​ല​​​ക്ഷി ബാ​​​ങ്കി​​​ന്റെ​​​യും ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്റെ​​​യും ര​​​ണ്ട് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ന്നു.

സം​​​ഭാ​​​വ​​​ന ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ സ്വീ​​​ക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​ക്ക് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്റ് കെ.​​​സു​​​ധാ​​​ക​​​ര​​​ന്റെ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ന്റെ​​​യും ഒ​​​പ്പോ​​​ടു​​​കൂ​​​ടി​​​യ ഡി​​​ജി​​​റ്റ​​​ൽ ര​​​സീ​​​തും എ​​​സ്എം​​​എ​​​സ് വ​​​ഴി സ​​​ന്ദേ​​​ശ​​​വും ല​​​ഭി​​​ക്കും.

കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​നു​​​ഭാ​​​വി​​​ക​​​ളും വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ളും പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളും സെ​​​ല്ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ ഫ​​​ണ്ട് ന​​​ൽ​​​കേ​​​ണ്ട​​​ത് ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ക​​​ണം.

മ​​​റ്റു​​​ത​​​ര​​​ത്തി​​​ലു​​​ള്ള ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണം ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​ന്നും സു​​ധാ​​ക​​ര​​ൻ അ​​റി​​യി​​ച്ചു.