കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കൊടുക്കാന്‍ താത്പര്യമില്ലെന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ നല്കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസെടുത്ത കേസുമായി ബന്ധപ്പെട്ടാണു ഹര്‍ജി.
ഭരിക്കുന്ന പാര്‍ട്ടിയുടെ അണികള്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന സാഹചര്യത്തില്‍ നിരപരാധിയായ തന്നെ അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ എതിര്‍ത്തിട്ടില്ല. ഇതിനുപകരം നാലു വീട് നിർമിച്ചുനല്‍കുമെന്നാണ് പറഞ്ഞത്. നിര്‍ദേശം മാത്രമാണ്. ആഹ്വാനമായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.