ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; ഉ​ച്ച​യ്ക്ക് മു​മ്പ് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് സൂ​ച​ന

baily bridge wayanad

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. ക​ര​സേ​ന​യു​ടെ അം​ഗ​ങ്ങ​ളാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്.

രാ​ത്രി​യി​ലും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ര്‍​ന്നി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മു​ണ്ട​ക്കൈ ഭാ​ഗ​ത്തു​ള്ള ക​ര​യി​ല്‍ പാ​ലം ബ​ന്ധി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഉ​ച്ച​യ്ക്ക് മു​മ്പ് പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ജെ​സി​ബി വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ബെ​യി​ലി പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നാ​വും.

ചൂ​ര​ല്‍ മ​ല​യി​ല്‍ ഒ​രു വ​ശ​ത്ത് കെ​ട്ടി​ട​ങ്ങ​ളു​ള്ള​തി​നാ​ല്‍ പാ​ല​ത്തി​ന്‍റെ തൂ​ണ്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ പ്ര​യാ​സ​മു​ണ്ട്. അ​താ​ണ് പാ​ല​ത്തി​ന്റെ പ​ണി വൈ​കാ​ന്‍ കാ​ര​ണം. പു​ഴ​യി​ല്‍ പ്ലാ​റ്റ്‌​ഫോം നി​ര്‍​മ്മി​ച്ച് പാ​ല​ത്തി​ന്‍റെ ബ​ല​മു​റ​പ്പി​ക്കാ​നു​ള്ള തൂ​ണ്‍ സ്ഥാ​പി​ക്കാ​നാ​ണ് സൈ​ന്യ​ത്തി​ന്‍റെ ശ്ര​മം. രാ​വി​ലെ​യോ​ടെ പാ​ലം മു​ണ്ട​ക്കൈ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

എ​ങ്കി​ലും ഉ​ച്ച​യോ​ടെ മാ​ത്ര​മേ പാ​ല​ത്തി​ന് മു​ക​ളി​ല്‍ ഇ​രു​മ്പ് ത​കി​ടു​ക​ള്‍ വി​രി​ക്കാ​നാ​വൂ. അ​തി​ന് ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​ഴി മു​ണ്ട​ക്കൈ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നാ​വൂ.​അ​തി​നി​ടെ, ബെ​യ്‌​ലി പാ​ല​ത്തി​നൊ​പ്പം പു​ഴ​യി​ലൂ​ടെ ഫൂ​ട് ബ്രി​ഡ്ജ് നി​ര്‍​മ്മി​ക്കാ​നും സൈ​ന്യം ശ്ര​മം തു​ട​ങ്ങി. ബെ​യ്‌​ലി പാ​ല​ത്തി​ന് താ​ഴെ​യാ​യി പു​ഴ​യി​ലാ​ണ് ന​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന പാ​ലം ക​ര​സേ​ന നി​ര്‍​മി​ക്കു​ന്ന​ത്.

Bailey Bridge Wayanad