മു​ത​ല​പ്പൊ​ഴി​യി​ൽ വീ​ണ്ടും വ​ള്ളം മ​റി​ഞ്ഞു; ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി, മൂ​​​ന്നു​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി

ചി​​​റ​​​യി​​​ൻ​​​കീ​​​ഴ്: ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​യെ​​ത്തു​​​ട​​​ർ​​​ന്ന് മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ൽ വീ​​​ണ്ടും വ​​​ള്ളം മ​​​റി​​​ഞ്ഞ് ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി. അ​​​ഞ്ചു​​​തെ​​​ങ്ങ് സ്വ​​​ദേ​​​ശി​ ബെ​​​ന​​​ഡി​​ക്‌​​ടി​​​നെ (47) യാ​​​ണു കാ​​​ണാ​​​താ​​​യ​​​ത്.

നാ​​​ലു പേ​​​രാ​​​ണ് വ​​​ള്ള​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വ​​​ള്ളം മ​​​റി​​​ഞ്ഞു തി​​​ര​​​യി​​​ൽ​​​പ്പെ​​​ട്ട മൂ​​​ന്നു​​പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. കാ​​​ണാ​​​താ​​​യ ആ​​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള തെ​​​ര​​​ച്ചി​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ തു​​​ട​​​ർ​​​ന്നെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ഇ​​​ന്നു തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രും.

മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ക​​​ഴി​​​ഞ്ഞ് തി​​​രി​​​കെ വ​​​രു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​യി​​​ൽ വ​​​ള്ളം ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​പേ​​​രെ മ​​​റൈ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റാ​​​ണു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഒ​​​രാ​​​ളെ മ​​​റ്റൊ​​​രു വ​​​ള്ള​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​ഞ്ചു​​​തെ​​​ങ്ങ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് വ​​​ള്ള​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​ഞ്ചു​​​തെ​​​ങ്ങ് സ്വ​​​ദേ​​​ശി ജോ​​​ബോ​​​യു​​​ടെ ‘സി​​​ന്ദു​​​യാ​​​ത്ര മാ​​​താ’ എ​​​ന്ന വ​​​ള്ള​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ൽ നേ​​​ര​​​ത്തെ​​​യും പ​​​ല​​​ത​​​വ​​​ണ വ​​​ള്ളം മ​​​റി​​​ഞ്ഞ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.