കൊച്ചി: നടന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം.
അന്വേഷണസംഘത്തലവന്‍ ജി. സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് അന്വേഷണപുരോഗതി വിലയിരുത്തി.
ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.ജയസൂര്യക്കെതിരായ കേസൊഴികെ മറ്റ് ആറു കേസുകളുടെയും അന്വേഷണ മേല്‍നോട്ടം എഐജി ജി. പൂങ്കുഴലിക്കാണ്.
ബലാത്സംഗക്കേസുകള്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. നടനും എംഎല്‍എയുമായ മുകേഷിനെതിരായ ബലാത്സംഗക്കേസ് ചേര്‍ത്തല ഡിവൈഎസ്പി കെ.വി. ബെന്നി അന്വേഷിക്കും.
ഇടവേള ബാബുവിനെതിരായ കേസ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറും ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരായ കേസ് മുനമ്പം ഡിവൈഎസ്പിയും മറ്റുകേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ളവരും അന്വേഷിക്കും.