തിരുവനന്തപുരം: ബലാത്്സംഗ കേസിൽ പ്രതിയായ മുകേഷ് എംഎൽഎയ്ക്കെതിരേ തിടുക്കത്തിൽ തീരുമാനമൊന്നും വേണ്ടെന്നു സിപിഎം.
മുകേഷിനെതിരേയുള്ള ലൈംഗികാരോപണം നിയമപരമായി നിലനിൽക്കില്ലെന്നാണു പാർട്ടിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം. അതുകൊണ്ടുതന്നെ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നേരത്തേയുള്ള നിലപാടിൽ തന്നെയാണു പാർട്ടി നേതൃത്വം.
സിപിഐ നേതൃത്വവും ഇക്കാര്യത്തിൽ സിപിഎമ്മിനൊപ്പം തന്നെയാണ്. കുറ്റക്കാരനെന്നു കോടതി പറഞ്ഞാൽ മാത്രം രാജി മതിയെന്നാണു ബിനോയ് വിശ്വത്തിന്റെയും നിലപാട്. പാർട്ടി സമ്മേളനങ്ങൾ ആലോചിക്കാനുള്ള സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം ഇന്നു ചേരും.