പാലക്കാട്: സിപിഎം പ്രവർത്തകന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. തരൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. വിറകുപുരയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിൽ രതീഷിനെതിരെ ആലത്തൂർ […]
Category: കേരളം
ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി
കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണു കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കു സഹകരണ ബാങ്കില്‍ ജോലി നല്കി. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂണിയര്‍ ക്ളര്‍ക്ക് തസ്തികയില്‍ നിയമനം […]
മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം സമഗ്ര പുനരധിവാസ പാക്കേജ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം അടക്കമുള്ള സമഗ്ര പുനരധിവാസ പാക്കേജ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ദുരന്ത ബാധിതരുടെ അഭിപ്രായം കൂടി കേട്ടശേഷം […]
മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും : മന്ത്രിസഭാ ഉപസമിതി
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനിരയായ മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള സത്വര നടപടികളാണു സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി. ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു പഴുതടച്ച സംവിധാനമാണ് […]
ദുരിതാശ്വാസ നിധിക്കെതിരായ പരാമര്‍ശം: അഖില്‍ മാരാര്‍ ഹര്‍ജി നല്കി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]
ഇനിയില്ല, ഓൾ പ്രമോഷൻ
തിരുവനന്തപുരം: സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്ടിനും മിനിമം മാർക്ക് നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം വീതം മാർക്ക് നേടുന്നവർക്കാണ് വിജയിക്കാനാകുക. ഉദാഹരണത്തിന് 100 […]
പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കും: മന്ത്രി രാജന്
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ.രാജന്. കാണാതായവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രതികരിച്ചു. ദുരന്തബാധിതര്‍ക്കുള്ള ഭൂമി സര്‍ക്കാര്‍ നേരിട്ട് […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
കൊല്ലത്ത് കരുനാഗപ്പള്ളിയിലുള്ള മദ്രസ അധ്യാപകൻ നൗഷാദിനെ (44) പ്രായപൂർത്തിയാകാത്ത 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തു. കുട്ടി സംഭവം സ്കൂളിലെ അധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് പോലീസ് അറിഞ്ഞു. കേസിൽ നൗഷാദിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
തുമ്പയില്‍ തിരയിൽപെട്ടു വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം. തിരയില്‍പ്പെട്ട് മറിഞ്ഞ വള്ളത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. ഇവരിൽ നാലുപേരും നീന്തി രക്ഷപെട്ടു. അതേസമയം, സെബാസ്റ്റ്യന്‍ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. […]
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടു. ജൂലൈയിലും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുള്ള അപകടങ്ങള്‍ ഉണ്ടായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം […]