നവോദയയിൽ അധ്യാപകർ, ലൈബ്രേറിയൻ; 1616 ഒഴിവുകൾ | ശമ്പളം : 44,900 – 1,51,100 രൂപ

നവോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.

ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തില്‍ 12 കേന്ദ്രങ്ങളുണ്ടാവും.

ഒഴിവുകള്‍

    പ്രിന്‍സിപ്പല്‍ – 12
    പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് – 397
    ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് – 683
    ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്) – 343
    മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍ – 181

ഒഴിവുകള്‍ വിഷയം തിരിച്ച്

    പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (പി.ജി.ടി.): ബയോളജി-42, കെമിസ്ട്രി-55, കൊമേഴ്‌സ്-29, ഇക്കണോമിക്സ്-83, ഇംഗ്ലീഷ്-37, ജ്യോഗ്രഫി-41, ഹിന്ദി-20, ഹിസ്റ്ററി-23, മാത്സ്-26, ഫിസിക്സ്-19, കംപ്യൂട്ടര്‍ സയന്‍സ്-22.
    ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (ടി.ജി.ടി.): ഇംഗ്ലീഷ്-144, ഹിന്ദി-147, മാത്സ്-167, സയന്‍സ്-101, സോഷ്യല്‍ സ്റ്റഡീസ്-124.
    ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്): അസമീസ്-66, ബോഡോ-9, ഗാരോ-8, ഗുജറാത്തി-40, കന്നഡ-6, ഖാസി-9, മലയാളം-11, മറാത്തി-26, മിസോ-9, നേപ്പാളി-6, ഒഡിയ-42, പഞ്ചാബി-32, തമിഴ്-2, തെലുഗു-31, ഉറുദു-44.
    മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍: മ്യൂസിക്-33, ആര്‍ട്ട്-43, പി.ഇ.ടി. (പുരുഷന്‍)-21, പി.ഇ.ടി. (വനിത)-31, ലൈബ്രേറിയന്‍-53.                                                                                                                                                                                                        യോഗ്യതയും പ്രായവും ശമ്പളവും

    പ്രിന്‍സിപ്പല്‍: 50 ശതമാനം മാര്‍ക്കോടെ നേടിയ മാസ്റ്റര്‍ ബിരുദം, പ്രവൃത്തി പരിചയം.
    പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ എന്‍.സി.ഇ. ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ/ എന്‍.സി.ടി.ഇ. അംഗീകൃത സര്‍വകലാശാലകളില്‍/ സ്ഥാപനത്തില്‍നിന്നോ നേടിയ ദ്വിവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സ്. (ഈ സ്ഥാപനങ്ങളില്‍നിന്ന് നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ് നേടിയവര്‍ക്ക് ബി.എഡ്. ആവശ്യമില്ല). അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ നേടിയ പി.ജി.യും ബി.എഡും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും. അംഗീകൃത സ്‌കൂളുകളില്‍ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 47,600-1,51,100 രൂപ.
    ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ എന്‍.സി.ഇ.ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ/എന്‍.സി.ടി.ഇ. അംഗീകൃത സര്‍വകലാശാലകളില്‍/ സ്ഥാപനത്തില്‍ നിന്നോ നേടിയ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ്. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലേഴ്‌സ് ഓണേഴ്‌സ്/ബാച്ചിലേഴ്‌സ് ബിരുദം (അതത് വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വെബ്‌സൈറ്റ് കാണുക). സി.ടെറ്റ്., ബി.എഡ്., ഇംഗ്ലീഷിലും ഹിന്ദിയിലും പഠിപ്പിക്കാനുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം (നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് നേടിയവര്‍ക്ക് ബി.എഡ്. ആവശ്യമില്ല). റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തനപരിചയവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി- 35 വയസ്സ്. ശമ്പളം 44,900-1,42,400 രൂപ.
    മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍: ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍: ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദം. അല്ലെങ്കില്‍. ഡി.പി.ഇ.ഡി. പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍നിന്ന് ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
    മ്യൂസിക്, ആര്‍ട്‌സ് എന്നിവയിലെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
    ലൈബ്രേറിയന്‍: ലൈബ്രറി സയന്‍സില്‍ ബിരുദം/അല്ലെങ്കില്‍ ബിരുദവും ലൈബ്രറി സയന്‍സ് ഡിപ്ലോമ, പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവര്‍ത്തനപരിചയവും കംപ്യൂട്ടര്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.പ്രായപരിധി-35 വയസ്സ്. ശമ്പളം 44,900-1,42,200 രൂപ.

വയസ്സിളവ്

ടി.ജി.ടി. പി.ജി.ടി. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് 10 വര്‍ഷംവരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. നവോദയ വിദ്യാലയങ്ങളിലെ റെഗുലര്‍ ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല.

തിരഞ്ഞെടുപ്പ്

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ലൈബ്രേറിയന്‍ തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മാത്രമേ ഉണ്ടാവൂ. 15 മാര്‍ക്കിനായിരിക്കും (150 ചോദ്യങ്ങള്‍) പരീക്ഷ. മൂന്നുമണിക്കൂറാണ് സമയം. ടി.ജി.ടി., പി.ജി.ടി. തസ്തികകളിലേക്ക് ജനറല്‍ അവെയര്‍നെസ്, റീസണിങ്, ഐ.സി.ടി. നോളെജ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഡൊമൈന്‍ നോളെജ് എന്നിവയായിരിക്കും ഉണ്ടാവുക. സിലബസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.

പരീക്ഷാകേന്ദ്രങ്ങള്‍

പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരീക്ഷ ഡല്‍ഹിയില്‍വെച്ചാവും നടക്കുക. മറ്റ് തസ്തികകളിലേക്ക് പരീക്ഷകള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപില്‍ കവരത്തിയാണ് കേന്ദ്രം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.

അപേക്ഷാഫീസ്: പ്രിന്‍സിപ്പല്‍-2000 രൂപ, പി.ജി.ടി.-1800 രൂപ, ടി.ജി.ടി., മറ്റ് അധ്യാപകര്‍-1500 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല.

അപേക്ഷ: www.navodaya.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 22.