കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണു കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കു സഹകരണ ബാങ്കില്‍ ജോലി നല്കി. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂണിയര്‍ ക്ളര്‍ക്ക് തസ്തികയില്‍ നിയമനം […]
Author: സ്വന്തം ലേഖകൻ
മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം സമഗ്ര പുനരധിവാസ പാക്കേജ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം അടക്കമുള്ള സമഗ്ര പുനരധിവാസ പാക്കേജ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ദുരന്ത ബാധിതരുടെ അഭിപ്രായം കൂടി കേട്ടശേഷം […]
മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും : മന്ത്രിസഭാ ഉപസമിതി
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനിരയായ മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള സത്വര നടപടികളാണു സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി. ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു പഴുതടച്ച സംവിധാനമാണ് […]
ദുരിതാശ്വാസ നിധിക്കെതിരായ പരാമര്‍ശം: അഖില്‍ മാരാര്‍ ഹര്‍ജി നല്കി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]
ഇനിയില്ല, ഓൾ പ്രമോഷൻ
തിരുവനന്തപുരം: സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്ടിനും മിനിമം മാർക്ക് നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം വീതം മാർക്ക് നേടുന്നവർക്കാണ് വിജയിക്കാനാകുക. ഉദാഹരണത്തിന് 100 […]
ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തു
ഗുരുഗ്രാം: ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തു. ഗുരുഗ്രാമിലാണ് സംഭവം. പട്ടൗഡി പ്രദേശത്തെ നനു ഖുർദ് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന 762.15 കിലോഗ്രാം കഞ്ചാവ് ഗുരുഗ്രാം പോലീസ് […]
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി സഹകരിക്കാൻ തയാറാണെന്ന് അമേരിക്ക
വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് അറിയിച്ച് അമേരിക്ക. “ഞങ്ങൾ ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ നേതാവായി മുഹമ്മദ് യൂനസിനെ നിയമിച്ചത് ഞങ്ങൾ വ്യക്തമായി കണ്ടു.” […]
“സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ്: ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ […]
അഭയാര്‍ഥിയായി പരിഗണിക്കാനാവില്ല; ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യുകെ
ന്യൂഡൽഹി : രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യുകെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്നും യുകെ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് […]
കേന്ദ്രസർക്കാർ കെ റെയിലിനെ അനുകൂലിക്കുന്നില്ല; മന്ത്രി അശ്വനി വൈഷ്ണവ്
ന്യൂഡൽഹി: കെ റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ 25000 ത്തോളം പേർ ഒപ്പിട്ട ഭീമ ഹർജി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സമർപ്പിച്ചു. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് സമര […]