ന്യൂഡല്‍ഹി: രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എങ്കില്‍ മാത്രമേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്ന് നമുക്ക് മുക്തരാവാനാകൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ […]
Author: സ്വന്തം ലേഖകൻ
കേരളം അതീവ ദുഃഖത്തിലാണ്, അതിജീവിക്കണം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് സംസ്ഥാനം സ്വാതന്ത്രദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം മാത്രമല്ല ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക […]
രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ എത്തി ആദരം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സഹമന്ത്രിയും […]
വീണ്ടും സൈബർ തട്ടിപ്പ്: രണ്ടു സ്ത്രീകളിൽ നിന്ന് കവർന്നത് 25.9 ലക്ഷം
തൃശൂർ: കസ്റ്റംസ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തൃശൂർ സ്വദേശികളിൽനിന്ന് 25.9 ലക്ഷം കവർന്നതായി പരാതി. വയോധികയുടെ അക്കൗണ്ടിൽനിന്ന് 15,90,000 രൂപയും മധ്യവയസ്കയുടെ അക്കൗണ്ടിൽനിന്ന് പത്തു ലക്ഷം രൂപയുമാണു നഷ്ടമായത്. വയോധികയുടെ സിം, ആധാർ കാർഡുകൾ […]
എഫ്ഡിഎസ്എച്ച്ജെ സന്യാസിനീ സമൂഹം ആര്‍ക്കി എപ്പാര്‍ക്കിയല്‍ പദവിയിലേക്ക്
ചങ്ങനാശേരി: പുന്നവേലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എഫ്ഡിഎസ്എച്ച്ജെ എന്ന പയസ് യൂണിയനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ റിലീജിയസ് കോണ്‍ഗ്രിഗേഷനായി ഉയര്‍ത്തുന്നു. 17ന് രാവിലെ പത്തിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഇതു സംബന്ധിച്ച പ്രഖ്യാപനം […]
അടിയന്തരാവസ്ഥ ബെൽഗരോദിലേക്കും നീട്ടി റഷ്യ
മോസ്കോ: യുക്രെയ്ൻ സേനയുടെ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ബെൽഗരോദ് മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദിനംപ്രതിയുള്ള ഷെല്ലിംഗിൽ സിവിലിയന്മാർ കൊല്ലപ്പെട്ടെന്നും ഭവനങ്ങൾ നശിച്ചെന്നും ബെൽഗരോദ് ഗവർണർ ഗ്ലാഡ്കോവ് അറിയിച്ചു. യുക്രെയ്ൻ സേന അതിർത്തി കടന്ന് ആക്രമണം നടത്തുന്ന […]
ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്
ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്. കഴിഞ്ഞ മാസം വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസ് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലാണിത്. മുൻ ആഭ്യന്തരമന്ത്രി അസുദുസമാൻ ഖാൻ, മുൻ ഗതാഗത മന്ത്രിയും അവാമി ലീഗ് […]
ചാവക്കാട് 800 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ചാവക്കാട്: തൃശൂര്‍ ചാവക്കാട് 800 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചാവക്കാട് ബീച്ച് പരിസരത്ത് ഹാഷിഷ് ഓയില്‍ വില്പന നടത്താന്‍ എത്തിയ യുവാക്കളെ ചാവക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് കടപ്പുറം […]
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ആളെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വിദേശത്തു നിന്ന് തിരുവനന്തപുരത്ത് ഇന്ന് പുലർച്ചെ എത്തിയ ആളെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പുലർച്ചെ ഒന്നിനാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ആൾ ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു […]
ചൂരൽമല, മുണ്ടക്കൈ, വിലങ്ങാട് പുനരധിവാസം ; കെസിബിസി 100 വീട് നിർമിച്ചു നൽകും
മാനന്തവാടി: വയനാട് പുഞ്ചിരിമട്ടം, കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ 100 കുടുംബങ്ങൾക്ക് കെസിബിസി വീട് നിർമിച്ചു നൽകും. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മാനന്തവാടി പാസ്റ്ററൽ സെന്ററിൽ […]