തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തള്ളുന്നത് പരിശോധിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) നിർദേശം. മരിച്ച കുടുംബങ്ങളുടെയും, കുടുംബനാഥനും കുടുംബനാഥയും മരിച്ചവരുടെയും കണക്കുകൾ ശേഖരിക്കാനും എസ്എൽബിസി നിർദേശം നൽകിയിട്ടുണ്ട്.
കൃഷി വായ്പകൾക്കും ചെറുകിട ഇടത്തരം സംരംഭ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് തിരിച്ചടവ് ആവശ്യമില്ല. കൃഷിയോഗ്യമല്ലാതായ ഭൂമിയുടെമേലുള്ള വായ്പയിൽ അതത് ബാങ്കുകൾ തീരുമാനമെടുക്കും. ഇൻഷ്വറൻസ് ക്ലെയിം ചെയ്യാനുള്ള നടപടികളും ലഘൂകരിക്കും.
ദുരന്തബാധിത മേഖലയിലെ 12 ബാങ്കുകളിലായി 35 കോടി രൂപയാണ് ആകെ വായ്പാ ബാധ്യത. കൃഷി, എംഎസ്എംഇ വായ്പയാണ് ഇതിലധികവും. 2460 പേർക്ക് കാർഷിക വായ്പയായി 19.8 കോടിയും 245 പേർക്ക് മറ്റിതര വായ്പയായി 3.03 കോടിയും റീട്ടെയ്ൽ വായ്പയായി 515 പേർക്ക് 12.47 കോടിയുമാണ് ആകെ വായ്പ നൽകിയിരിക്കുന്നത്.
ദുരന്തമുഖത്ത് യാന്ത്രികമായി പെരുമാറരുത്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കു നല്കിയ അടിയന്തര ധനസഹായം തട്ടിയെടുത്ത കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടിക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.