കാറിനുള്ളിൽ ദമ്പതികൾ കത്തിക്കരിഞ്ഞ നിലയിൽ

തി​​​രു​​​വ​​​ല്ല: കാ​​​റി​​​നു​​​ള്ളി​​​ല്‍ ദമ്പ​​തി​​​ക​​​ളെ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തി​​​രു​​​വ​​​ല്ല തു​​​ക​​​ല​​​ശേ​​​രി ചെ​​​മ്പോ​​​ലി​​​ല്‍മു​​​ക്ക് വേ​​​ങ്ങ​​​ശേ​​​രി​​​ല്‍ പ​​​ടി​​​ഞ്ഞാ​​​റേ പീ​​​ടി​​​ക​​​യി​​​ൽ രാ​​​ജു തോ​​​മ​​​സ്(68), ഭാ​​​ര്യ ലൈ​​​ലി (62) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.30 ഓ​​​ടെ തി​​​രു​​​വ​​​ല്ല വേ​​​ങ്ങ​​​ൽ വേ​​​ളൂ​​​ർ മു​​​ണ്ട​​​ക​​​ത്ത് പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള റോ​​​ഡി​​​ലാ​​​ണ് കാ​​​റി​​​നു​​​ള്ളി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പാ​​​ട​​​ത്തിനടു​​​ത്താ​​​യു​​​ള്ള റോ​​​ഡി​​​ല്‍ വാ​​​ഹ​​​നം ഒ​​​തു​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം ഇ​​​രു​​​വ​​​രും ചേ​​​ര്‍ന്ന് ഇ​​​ന്ധ​​​നം ഒ​​​ഴി​​​ച്ച് തീ ​​​കൊ​​​ളു​​​ത്തി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. പ്ര​​​ദേ​​​ശ​​​ത്ത് പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സാ​​​ണ് ക​​​ത്തി​​​യ​​​മ​​​രു​​​ന്ന കാ​​​ര്‍ ക​​​ണ്ട​​​് അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യെ വി​​​വ​​​രമ​​​റി​​​യി​​​ക്കുകയായിരുന്നു. കു​​​ടും​​​ബ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളാ​​​കാം ദന്പതികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെ ന്നു കരുതുന്നു.

പൂ​​​ര്‍ണ​​​മാ​​​യും ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു കാ​​​ര്‍. വാ​​​ഹ​​​ന ന​​​മ്പ​​​ര്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​രി​​​ച്ച​​​ത് രാ​​​ജു തോ​​​മ​​​സും ഭാ​​​ര്യ​​​യു​​​മാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. രാ​​​ജു​​​വി​​​നോ കു​​​ടും​​​ബ​​​ത്തി​​​നോ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് ദ​​​മ്പ​​​തി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്ന വാ​​​ര്‍ഡി​​​ലെ കൗ​​​ണ്‍സി​​​ല​​​ര്‍ പ​​​റ​​​ഞ്ഞു.

രാ​​​ജു ദീ​​​ർ​​​ഘ​​​കാ​​​ലം വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ഏ​​​ക മ​​​ക​​​ന്‍ കു​​​റെ ദി​​​വ​​​സ​​​മാ​​​യി ഡീ ​​​അ​​​ഡി​​​ക്‌ഷ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​തി​​​ന്‍റെ മ​​​നോ​​​വി​​​ഷ​​​മ​​​ത്തി​​​ലാ​​​ണ് കൃ​​​ത്യം ചെ​​​യ്ത​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു.​​​ വീ​​​ട്ടി​​​ൽ നി​​​ന്നും ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പ് ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.