വ​യ​നാ​ട് ദു​ര​ന്തം: ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ല്‍​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി. സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ അ​ഡ്വ.​ഷു​ക്കൂ​ര്‍ ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കു​ന്ന പ​ണ​ത്തി​ന് മാ​ത്ര​മാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ക​ണ​ക്കു​ള്ള​ത്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ സം​ഘ​ന​ക​ളും വ്യ​ക്തി​ക​ളും പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഈ ​പ​ണം ദു​ര​ന്ത​ബാ​ധി​ത​രി​ലേ​ക്ക് എ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. ഇ​തി​ന് കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം വേ​ണ​മെ​ന്നും കോ​ട​തി ഇ​ട​പെ​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി.