കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വയനാട്ടില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി. ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി 10 ന് രാവിലെ 10 മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ – കൈനാട്ടി ബൈപാസ് ജംഗ്ഷൻ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷന് മുതല്‍ കെഎസ്ആര്‍ടിസി ഗാരേജ് ജംഗ്ഷന് വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്. ശനിയാഴ്ച 11.55 ന് പ്രധാനമന്ത്രി വയനാട്ടിൽ എത്തും.